കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലാണ് എം സ്വരാജ് പിന്‍വലിച്ചത്.
അപ്പീല്‍ അപ്രസക്തമായി എന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചു. എം സ്വരാജിന്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചതിന് എതിരെയായിരുന്നു സ്വരാജിന്റെ അപ്പീല്‍.
സ്വരാജിന്റെ ഹർജി ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ ബാബു തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജ് ആരോപിച്ചത്.