
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയെ വിമർശിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.
ഇത്തരം പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും ഫേസ്ബുക്കിലുടെയാണ് എം സ്വരാജ് ഇക്കാര്യം പ്രതികരിച്ചത്.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്....
ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ് .
ശ്രീനാരായണഗുരുവും
എസ് എൻ ഡി പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത് .
മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയും.