മലപ്പുറം : നിലമ്പൂരിലെ തോൽവിയിൽ പ്രതികരിച്ച് ഇടതുമുന്നണിയുടെ എം സ്വരാജ്. സകല നിറത്തിലുള്ള വർഗീയ വാദികളും തൻ്റെ പരാജയം ആഘോഷിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.(M Swaraj on Nilambur By-election)
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. എൽ ഡി എഫിന്‍റെ പരാജയം സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപ്പരം എന്തു വേണമെന്നും അദ്ദേഹം ചോദിച്ചു.