
തിരുവനന്തപുരം: എം.ആർ.അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ.അബ്ദുറബ്. ഏറെക്കാലം അജിത് കുമാർ ആ സ്ഥാനത്ത് ഉണ്ടാകില്ല. ആർഎസ്എസുമായി സൗഹൃദമുള്ളവർക്ക് എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ എഡിജിപിയായിരിക്കാൻ അവകാശമില്ല.
ഡിജിപിക്കു മുമ്പിൽ എ വച്ച് എഡിജിപിയായി നിങ്ങളങ്ങനെ വിലസേണ്ട. ആർഎസ്എസുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാത്ത സ്ഥിതിക്ക് നിങ്ങൾ ഇനി എഡിജിപിയല്ല. വെറും ഡിജിപിയാണ്. എ ഇല്ലാത്ത വെറും ഡിജിപി. എൽഡിഎഫിനോടാണോ കളി!! നാന് ആണയിട്ടാല്‍ അത് നടന്ത് വിട്ടാർ… എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതി.