“പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം” – എം. മുകുന്ദന്‍ | M Mukundan

“പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം” – എം. മുകുന്ദന്‍ | M Mukundan
Published on

തിരുവനന്തപുരം: "പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം" എന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു(M Mukundan). തിരുവനതപുരം നിയമസഭാ മന്ദിരത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ എന്നെ നിയമിച്ചപ്പോള്‍ വലിയ ആരോപണമായിരുന്നു. അക്കാദമിയുടെ അധ്യക്ഷനായി വരേണ്ടത് എഴുത്തുകാരനല്ലെങ്കില്‍ പിന്നെയാരാണെന്ന് ഞാന്‍ ചോദിച്ചു. ഫാക്ടറി ഉടമയെയോ വ്യാപാരിയെയോ അധ്യക്ഷനാക്കാനാകുമോ? സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മിക്കാന്‍ ഞാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നില്‍ക്കാന്‍ ഇനിയും ശ്രമിക്കും." – എം. മുകുന്ദൻ കൂട്ടിച്ചേർത്തു.

അക്ഷരങ്ങളിലൂടെയുള്ള തന്റെ സഞ്ചാരം എളുപ്പമല്ലായിരുന്നുവെന്നും ആദ്യകാലത്ത് തടസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള് എന്നും എഴുതി എഴുതിയാണ് തന്റെ തല നരച്ചതെന്നും തനിക്ക് വാര്ധക്യം പിടിപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com