
എംഎൽഎ സ്ഥാനത്തുനിന്ന് എം മുകേഷിനെ നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആനി രാജ പ്രതികരിച്ചു. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ എന്നാണ് എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന് പറയുന്നവരോട് ചോദിക്കാനുള്ളതെന്നും ആനി രാജ വ്യക്തമാക്കി.
ഇന്ന് ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കുകയായിരുന്നു.