Kerala
മുക്കത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിയിച്ച് അപകടം|LPG cylinder blast
അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാക്കി.
കോഴിക്കോട് : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം. മുക്കം കാരശ്ശേരി തേക്കുംകുറ്റിയിലെ തോണ്ടിക്കരപ്പറമ്പ് പ്രകാശന്റെ വീട്ടിലാണ് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് അപകടമുണ്ടായത്.
അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാക്കി. രാത്രിയോടെ ഗാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടറില്‍ റെഗുലേറ്റര്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലാണ് തീ പടര്‍ന്നത്. തുടർന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
അടുക്കളയിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളും വയറിങ് സാമഗ്രികളും മറ്റുവസ്തുക്കളും സ്ഫോടനത്തിൽ കത്തിനശിച്ചു.
