തൃശൂരിൽ ഗ്യാസ് ലീക്കായി അപകടം ; ദമ്പതികള്‍ക്ക് ഗുരുതര പരിക്ക് |LPG accident

വെള്ളാങ്കല്ലൂര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
LPG accident
Published on

തൃശൂർ : വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായിയുണ്ടായ അപകടത്തിൽ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് പ്രാഥമിക വിവരം.

അപകടത്തില്‍ പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഭാര്യ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com