തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ മഴ മുന്നറിയിപ്പ്.അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
തിങ്കളാഴ്ചയ്ക്ക് ശേഷം ഇടവിട്ട ഒറ്റപ്പെട്ട മഴയില്‍ നേരിയ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ 20ന് ശേഷം മറ്റൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്.