ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; ഇന്ന് നാല് ജില്ലകളിൽ റെഡ് അലര്‍ട്ട് | Low pressure

ഒരാഴ്ചയോളം മഴയ്ക്ക് ശമനം ഉണ്ടാകും.
rain
Published on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തിലും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു(Low pressure). ഇതേ തുടർന്ന് കേരളത്തിൽ മെയ് 31 വരെ അതിശക്ത മഴ തുടരും.

ശേഷം ഒരാഴ്ചയോളം മഴയ്ക്ക് ശമനം ഉണ്ടാകും. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരളത്തിലെ അവശേഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

Related Stories

No stories found.
Times Kerala
timeskerala.com