തൃശ്ശൂർ: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ഭരണത്തെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. നേതാവ് സുരേഷ് ഗോപി. "കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്," അദ്ദേഹം പറഞ്ഞു.(Lotus bloom because there is too much mud in Kerala, Suresh Gopi strongly criticizes the Government)
കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് നുണറായിയല്ല, നുണറായിസമാണ് എന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂർ മേയർ വർഗീസ് നല്ല മനുഷ്യനാണെന്ന് പറഞ്ഞ സുരേഷ് ഗോപി, എന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില 'പിശാചുക്കൾ' ഉണ്ടെന്നും കുറ്റപ്പെടുത്തി.
വടൂക്കരയിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫ്ലെക്സിനെ ചൂണ്ടിക്കാട്ടി അദ്ദേഹം വലിയൊരു അഴിമതി ആരോപണം ഉന്നയിച്ചു. "റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് വടൂക്കരയിൽ ഫ്ലെക്സ് വെച്ചിരിക്കുന്നത്. എന്നാൽ, റെയിൽവേയ്ക്ക് അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി എനിക്ക് അറിവില്ല. അത് വെറും തട്ടിപ്പാണ്," അദ്ദേഹം ആരോപിച്ചു.
കൂടാതെ, തട്ടിപ്പ് നടത്തിയവരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. "ആർ.ടി.ഐ. ചുരുട്ടിയെടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരുട്ടിയവരാണ്. ആ ചെമ്പ് ചുരുട്ടിയവരെല്ലാം ഇപ്പോൾ ചെമ്പിലോ സ്വർണ്ണത്തിലോ കിടന്ന് തിളച്ച് പൊങ്ങുകയാണ്."