
കൊല്ലം: ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി(Lorry overturns). കൊല്ലം ഏരൂർ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ശബ്‍ദം കേട്ട് പുറത്തേക്ക് ഓടി ഇറങ്ങിയതിനാലാണ് ഫാത്തിമ അത്ഭുതകരമായി രക്ഷപെട്ടത്. അതേസമയം പ്രദേശത്ത് അപകടങ്ങൾ തുടര്കഥയാണെന്നാണ് വിവരം.