

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി വയലിലേക്ക് മറിഞ്ഞു. കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിലാണ് അപടകം നടന്നത്.
ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ട ത്തിനെ തുടർന്ന് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ട് വയലിൽ പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.