
കൊച്ചി: കളമശേരിയിൽ ലോറിക്ക് തീപിടിച്ചു. പസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്(Lorry). കളമശേരി എച്ച്എംടി മെഡിക്കൽ കോളജ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
കൊച്ചിൻ കോർപ്പറേഷന്റെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി കലൂർ ഭാഗത്ത് നിന്നും വന്നതാണ് ലോറി. ഇതിനിടയിൽ ചായ കുടിക്കാനായി ഡ്രൈവർ പോയപ്പോഴാണ് സംഭവം നടന്നത്. തീപടർന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ സമയോചിതമായി ഇടപ്പെട്ടതോടെ വലിയ അപകടമാണ് വഴി മാറി പോയത്. വിവരം അറിയിച്ച് സ്ഥലത്തെത്തിയ ഏലൂരിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.