മലപ്പുറത്ത് ലോറിയും ബൈക്കും ഇടിച്ച് അപകടം : 17കാരി മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക് | Lorry

ഗീതിക (17) ആണ് മരിച്ചത്.
മലപ്പുറത്ത് ലോറിയും ബൈക്കും ഇടിച്ച് അപകടം : 17കാരി മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക് | Lorry
Published on

മലപ്പുറം: നെടിയിരുപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. പുൽപ്പറ്റ തോട്ടേക്കാട് സ്വദേശിനി ഗീതിക (17) ആണ് മരിച്ചത്. ഇന്ന് നടന്ന അപകടത്തിൽ ഗീതിക സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.(Lorry and bike collide in Malappuram, 17-year-old dies)

ഗീതിക സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗീതികയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com