Kerala
ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പാലക്കാട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം | Lorry
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
പാലക്കാട്: കണ്ണാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു(Lorry). പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ്ക്ക്(20) ജീവൻ നഷ്ടമായി. കണ്ണാടിയിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
അക്ഷയെ ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി ആളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.