കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ ലോറി കുടുങ്ങി. ഇത് സാങ്കേതിക തകരാർ മൂലമാണ്. ഇതേത്തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗത തടസം ഉണ്ടായി.(Lorry accident in Thamarassery Churam)
വാഹനങ്ങൾ വൺവേ ആയാണ് കടന്ന് പോകുന്നത്. ഏഴു മണിയോടെയാണ് സംഭവം. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയാണ്.