പത്തനംതിട്ട : ശബരിമലയിലെ ഭക്തർക്ക് വിഷുക്കൈനീട്ടമായി പൂജിച്ച അയ്യപ്പ വിഗ്രഹം പതിപ്പിച്ച സ്വർണ്ണ ലോക്കറ്റുകൾ പുറത്തിറക്കി. ഇതിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി വി വാസവൻ ആണ്. (Lord Ayyappa gold locket is out)
ആദ്യത്തെ ലോക്കറ്റ് ഏറ്റുവാങ്ങിയത് ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ്. പിന്നാലെ തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഇത് ഏറ്റുവാങ്ങി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത് 2, 4, 8 ഗ്രാമുകളിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ്. രണ്ടു ഗ്രാമിന് 19,300 രൂപ, 4 ഗ്രാമിന് 38,600 രൂപ, 8 ഗ്രാമിന് 77,200 രൂപ എന്നിങ്ങനെയാണ് വില.