പുത്രക്കോവിൽ പുലിയെ കണ്ടതായി നാട്ടുകാർ: വനം വകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി | Leopard

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
പുത്രക്കോവിൽ പുലിയെ കണ്ടതായി നാട്ടുകാർ: വനം വകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി | Leopard
Published on

മലപ്പുറം: പോരൂർ പുത്രക്കോവ് മനക്കൽപടിയിൽ പുലിയെ കണ്ടതായി നാട്ടുകാർ, ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.(Locals report sighting a leopard in Malappuram village, Forest Department intensifies search)

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി ക്വാറികളടക്കം ഉൾപ്പെടുന്ന ഹെക്ടർ കണക്കിനുള്ള പ്രദേശം കാടുമൂടിയ നിലയിലാണ്. ഇത് പുലിയെ കണ്ടെത്താനുള്ള തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.

പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന മറ്റ് ചില സംഭവങ്ങളും പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതോടെ പുത്രക്കോവ് പ്രദേശത്ത് പുലി ഒരു മയിലിനെ പിടിച്ചതായി നാട്ടുകാർ പറയുന്നു.

തൊട്ടടുത്ത പ്രദേശമായ നെലിക്കുന്ന്-പുള്ളിപ്പാടത്ത് രണ്ടുദിവസം മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ പുലിയുടെ കാൽപ്പാടുകളും ഒരു തെരുവുനായയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു. പുലിയെ കണ്ടെത്താനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിലിലാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com