വയനാട് : ചൂരൽമലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇവിടെ ബെയ്‌ലി പാലത്തിന് മുകളിൽ നാട്ടുകാർ പോലീസുമായി വാക്കുതർക്കം ഉണ്ടായി. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. (Locals Protest in Wayanad)
മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് കൂടി. ഇത് നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ആരും തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് അവർ പറയുന്നു.