
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയപ്രക്രിയ പൂര്‍ത്തിയായി. അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ ബിജു, എസ് ഹരികിഷോര്‍, ഡോ കെ വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ജോസ്‌നമോള്‍ സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയ നടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം നടത്തിയത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും പുനര്‍വിഭജന പ്രക്രിയ നടത്തി.
വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതിയോ ആക്ഷേപമോ സമര്‍പ്പിച്ചിരുന്നവരില്‍ ഹിയറിംഗിന് ഹാജരായ മുഴുവന്‍ പേരെയും നേരില്‍കേട്ട്, പരാതികള്‍ പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ. ഷാജഹാന്‍ അറിയിച്ചു.
വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. പൂര്‍ത്തീകരിച്ച മാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണാനും പ്രിന്റ് എടുക്കാനും പൂര്‍ണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എല്‍ ഫോര്‍മാറ്റില്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം www.compose.kerala.gov.in ല്‍ ലഭിക്കും.
ഡീലിമിറ്റേഷന് ശേഷവും മുന്‍പുമുള്ള ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം യഥാക്രമം:
ഗ്രാമപഞ്ചായത്ത്- 1314, 1234
ബ്ലോക്ക് പഞ്ചായത്ത്- 166, 152
ജില്ലാ പഞ്ചായത്ത്- 27, 26
മുന്‍സിപ്പാലിറ്റി വാര്‍ഡ്- 135, 131
കോര്‍പ്പറേഷന്‍ വാര്‍ഡ്- 56, 55
ആകെ - 1698, 1598