തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുരളീധരന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സിപിഎം കടുത്ത ആശയദാരിദ്ര്യത്തിലാണ്.യുഡിഎഫിനെ ചിത്രത്തില്‍ നിന്നു മാറ്റാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നത്. ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി പിണറായിവിജയന് ശ്രമിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ പേരില്‍ കോടികളുടെ ഫ്ളക്സ് വച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്തമില്ലെന്ന് പറയുന്നതിലൂടെ സ്വയം ചെറുതാകുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യഉത്തരവാദിത്തം ഉള്ളതെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.