
ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടികകൾ ഗ്രാമപഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ ജൂലൈ 23ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ (ഫോം 4), തെറ്റ് തിരുത്തൽ (ഫോം 6), വാർഡ് മാറ്റം(ഫോം 7), പേര് ഒഴിവാക്കൽ (ഫോം 5) എന്നിവയുൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് ഏഴ് വരെ സമർപ്പിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം.