തദ്ദേശ തെരഞ്ഞെടുപ്പ് 2025: സിവിൽ സ്റ്റേഷനുകൾക്ക് ലീസ് കണക്ഷൻ നൽകി കെഫോൺ

K-Fon
Updated on

തദ്ദേശ തെരഞ്ഞെടുപ്പ് 2025-നോടനുബന്ധിച്ച് ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ സിവിൽ സ്റ്റേഷനുകൾക്ക് കെൽട്രോൺ മുഖേന താൽക്കാലിക ലീസ് കണക്ഷൻ നൽകി കെഫോൺ.

ജില്ലകളിലെ സിവിൽ സ്റ്റേഷനുകളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താനും, മോണിറ്ററിംഗ് റൂമുകളിൽ വിവരങ്ങൾ തത്സമയം, കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ കൈമാറാനും സാധ്യമായി. കെഫോൺ നൽകുന്ന ഈ കണക്ഷൻ തെരഞ്ഞെടുപ്പ് അനുബന്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സഹായകരമാണ്.

“ഭരണ സ്ഥാപനങ്ങൾക്ക് വിശ്വസനീയമായ ഡിജിറ്റൽ സൗകര്യം നൽകുന്നതിൽ കെഫോൺ പ്രതിജ്ഞാബദ്ധമാണ്,” കെഫോൺ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. “സിവിൽ സ്റ്റേഷനുകളിൽ പ്രത്യേക കണക്ഷൻ നൽകുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്തുകയും അഡ്മിനിസ്ട്രേറ്റീവ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.”

ഫലപ്രഖ്യാപന ദിനം വരെ ബന്ധപ്പെട്ട ജില്ലകളിൽ കെഫോൺ കണക്ഷൻ നൽകും.

Related Stories

No stories found.
Times Kerala
timeskerala.com