

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം ആറ് മണി വരെ തുടരും.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ
സംസ്ഥാനത്തെ ഏഴ് വടക്കൻ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
കണക്കുകൾ ഇങ്ങനെ...
രണ്ടാം ഘട്ടത്തിൽ ആകെ 2,055 പോളിംഗ് സ്റ്റേഷനുകൾ പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത് കണ്ണൂരിലാണ് (1,025). 18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും പോളിങ്ങിനായി തയ്യാറാക്കിയിട്ടുണ്ട്. 2,631 കൺട്രോൾ യൂണിറ്റുകളും 6,943 ബാലറ്റ് യൂണിറ്റുകളും റിസർവ് ആയും കരുതിയിട്ടുണ്ട്.
604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ) വോട്ടെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ (28,274) മത്സരിക്കുന്നത്.