തദ്ദേശ തെരഞ്ഞെടുപ്പ് ; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല |local body elections

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
election commission
Published on

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. 30 വ​രെ​യു​ള്ള എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കണം.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി.​എ​സ്.​പ്ര​കാ​ശാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം.

ജൂലൈ 23 ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ പുതുതായി പേരു ചേര്‍ക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് സമര്‍പ്പിച്ചത്. തിരുത്തൽ, സ്ഥാന മാറ്റം, പേര് ഒഴിവാക്കൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com