തദ്ദേശ തെരഞ്ഞെടുപ്പ് ; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല | LDF Candidate

എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
ldf candidate
Published on

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല.

മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല.

ആന്തൂർ നഗരസഭയിലെ 19, രണ്ട് വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. 19-ാം വാർഡിൽ കെ.പ്രേമരാജനും രണ്ടാം വാർഡിൽ കെ.രജിതക്കും എതിരില്ല.എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.

Related Stories

No stories found.
Times Kerala
timeskerala.com