തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപ്പന നിരോധിച്ച് ഉത്തരവിറക്കി. വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആയിരിക്കും.(Local body elections, 'Dry day' declared in the state)
തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങൾക്കനുസരിച്ചാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തെക്കൻ ജില്ലകളിൽ ആണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. ഡിസംബർ 7 മുതൽ 9 വരെയാണ് മദ്യവിൽപന നിരോധിച്ചിരിക്കുന്നത്.
ഡിസംബർ 11-ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയാണ് മദ്യവിൽപനയ്ക്ക് വിലക്ക്. വോട്ടെണ്ണൽ നടക്കുന്ന ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കത്ത് നൽകിയിട്ടുണ്ട്.