പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐഎം. അടൂർ നഗരസഭ 24-ാം വാർഡിലെ വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം അടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സുമ.
22-ാം വാർഡിലെ വിമത സ്ഥാനാർത്ഥിയായ ബ്രാഞ്ച് അംഗം ബീനാ ബാബുവിനെയും പുറത്താക്കി. സിപിഐഎം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും ഇരുവരും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായിരുന്നില്ല.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 8,378 പേരാണ് ഇവിടെ മത്സരിക്കുന്നത്. 1,967 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ്.