തദ്ദേശ തിരഞ്ഞെടുപ്പ് ; കോൺഗ്രസിന് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി | local body election

വയലാർ ഡിവിഷനിൽ അരുണിമ എം.കുറുപ്പാണ് സ്ഥാനാർഥിയാകുന്നത്.
local body election
Published on

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം.കുറുപ്പാണ് സ്ഥാനാർഥിയാകുന്നത്. ഇന്ന് ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.

നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com