തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 23,576 തദ്ദേശ വാർഡുകളിലേക്കായി 1,40,995 പത്രികളാണ് അംഗീകരിച്ചത്.
2,261 പത്രികകൾ തള്ളി. 51,728 വനിതകളുടെയും 46,722 പുരുഷന്മാരുടെയും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുടെയും പത്രികയാണ് സ്വീകരിച്ചത്. അന്തിമകണക്കിൽ വ്യത്യാസം ഉണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.