ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 88 പ്രചരണവസ്തുക്കൾ നീക്കം ചെയ്തു. ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മൂന്ന് താലുക്കുകളിലായി വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ പ്രചരണസാമഗ്രികൾ നീക്കം ചെയ്തത്.കാസർകോട് താലൂക്കിൽ നിന്ന് 34 പ്രചരണപോസ്റ്ററുകളും 11 പ്രചരണബോർഡുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഏഴു കൊടികളും രണ്ട് ഫ്ലെക്സുകളും നീക്കം ചെയ്തത്. വെള്ളരിക്കുണ്ട് താലൂക്കിൽ നാലു കൊടികളും ഒരു ഫ്ലെക്സും നീക്കം ചെയ്തു. ഹോസ്ദുർഗ് താലൂക്കിൽ 21 കൊടികളും എട്ട് പ്രചരണപോസ്റ്ററുകളും നീക്കി. മൂന്ന് താലൂക്കുകളിലെയും ആന്റി ഡിഫേസ് മെന്റ് സ്‌ക്വാഡ് ചുമതലയുള്ള ഹോസ്ദുർഗ് ഭൂരേഖ തഹസിൽദാർ പി വി ഷെറിൽ ബാബു,സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് വി ശ്രീകുമാർ, എൽ എ പിഡബ്ല്യുഡി സ്പെഷ്യൽ തഹസിൽദാർ പി പ്രമോദ്,എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. (Kasaragod)