തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. (Election)
കോർപ്പറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം മാർ ഇവാനിയോസ് കോളേജാണ്. സർവോദയ വിദ്യാലയത്തിലെ സെന്റ് ജോർജ്ജ് ബിൽഡിംഗിന്റെയും ലിറ്റിൽ ഫ്ളവർ ബ്ലോക്കിന്റെയും മധ്യഭാഗത്തുള്ള ഗ്രൗണ്ട് ഫ്ലോർ ഹാളിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഒന്ന് മുതൽ 26 വരെ വാർഡുകളിലേയും 27 മുതൽ 51 വരെ വാർഡുകളിലേയും വോട്ടുകൾ എണ്ണുന്നത്. 52 മുതൽ 76 വരെ വാർഡുകളിലേത് മാർതിയോഫിലിക്സ് ട്രെയ്നിംഗ് കോളേജിലെ ഗ്രൗണ്ട് ഫ്ലോറിലെ ബാഡ്മിന്റൺ കോർട്ടിലും 77 മുതൽ 101 വരെയുള്ള വാർഡുകളിലെ വോട്ടുകൾ സർവ്വോദയ വിദ്യാലയത്തിലെ ബേസ്മെന്റ് ഫ്ലോർ യാർഡ് ബസ്സ് ഗ്യാരേജിലുമാണ് എണ്ണുന്നത്.
നെയ്യാറ്റിൻകര മുനിസിപ്പിലിറ്റിയിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ബി.എച്ച്.എസ് മഞ്ച, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആറ്റിങ്ങൽ നഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്.
ആറ്റിങ്ങൽ നഗരസഭ കെട്ടിടത്തിന്റെ മുൻവശം, ആറ്റിങ്ങൽ നഗരസഭ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മീറ്റിംഗ് ഹാൾ, രണ്ടാമത്തെ നിലയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിലാണ് വോട്ടെണ്ണലിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. വർക്കല നഗരസഭ കാര്യാലയമാണ് വർക്കല മുൻസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രം.
ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി.എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.