സ്ത്രീ സുരക്ഷാ പദ്ധതി: വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കും | Woman

സ്ത്രീ സുരക്ഷ പദ്ധിതിയിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും ഔദ്യോഗികമായി അപേക്ഷാ ഫോം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സർക്കാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
election
Updated on

സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‘സ്ത്രീ സുരക്ഷാ’ പദ്ധതിയുമായി ബന്ധപ്പെട്ട നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. (Woman)

സ്ത്രീ സുരക്ഷ പദ്ധിതിയിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും ഔദ്യോഗികമായി അപേക്ഷാ ഫോം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സർക്കാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം മാത്രമേ ഇതിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുകൾ സർക്കാർ തയ്യാറാക്കിയതോ അംഗീകരിച്ചതോ അല്ലെന്നും അവയ്ക്ക് യാതൊരു നിയമസാധുതയും ഇല്ലെന്നും സർക്കാർ കമ്മീഷന് നൽകിയ കത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com