
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾക്ക് 1610 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ഇക്കാര്യം അറിയിച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. (Local bodies are allocated financial aid from Kerala Govt)
മെയിൻറനൻസ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറൽ പർപ്പസ് ഫണ്ടിൻ്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 1029 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 87 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 172.87 കോടി, മുനിസിപ്പാലിറ്റികൾക്ക് 219.83 കോടി, കോർപ്പറേഷനുകൾക്ക് 101.35 കോടി എന്നിങ്ങനെയാണ് ലഭിക്കുന്നത്. റോഡുകൾ ഉൾപ്പെടെയുള്ളവയുടെ പരിപാലനത്തിന് തുക ഉപയോഗിക്കാം