ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ
Published on

കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്​സിലാണ്​ സംഭവം നടന്നത്. ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിക്കുകയും തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com