കോഴിക്കോട് ബർഗറിൽ ജീവനുള്ള പുഴുക്കൾ: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

കോഴിക്കോട് ബർഗറിൽ ജീവനുള്ള പുഴുക്കൾ: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു
Published on

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. സംഭവത്തിൽ കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗമാണ് നടപടി സ്വീകരിച്ചത്. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമധിക്കുക.

ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി ഉണ്ടായി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ ലഭിച്ചത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com