ഹെൽത്ത് സെന്‍റർ കാന്‍റീനിലെ പുട്ടിൽ ജീവനുള്ള അട്ട | health center canteen

ഹെൽത്ത് സെന്‍റർ കാന്‍റീനിലെ പുട്ടിൽ ജീവനുള്ള അട്ട | health center canteen
Published on

കഴക്കൂട്ടം: ഹെൽത്ത് സെന്‍ററിലെ കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ ജീവനുള്ള അട്ട. പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെന്‍ററിലെ കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിലാണ് ജീവനുള്ള അട്ടയെ കണ്ടെത്തിയത്. (health center canteen)

ഇവിടെ ചികിത്സയിലിരുന്ന രോഗി രാവിലെ വാങ്ങിയ പുട്ടിന്‍റെ പൊതിയിലാണ് ജീവനുള്ള അട്ടയെ കണ്ടത്. പരിക്കേറ്റ കാലിന്‍റെ ചികിത്സക്കായി മൂന്നുദിവസമായി ചികിത്സയിലുള്ള പൗഡിക്കോണം മുക്കിക്കട സ്വദേശിയായ ധനുഷാണ് കാന്‍റീനിൽ നിന്ന് ആഹാരം വാങ്ങിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രോഗികൾ പരാതി പറഞ്ഞു.

രോഗി മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്ന് കാന്‍റീൻ അടച്ചുപൂട്ടി. ഹെൽത്ത് ഇൻസ്പെക്ടർ കാന്‍റീൻ പരിശോധിച്ചതിനെ തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com