ഭാരത് ഭവനിൽ അക്ഷരകൈനീട്ടവും പാട്ടറിവിന്റെ പകലും

ഭാരത് ഭവനിൽ അക്ഷരകൈനീട്ടവും പാട്ടറിവിന്റെ പകലും
Published on

അറിവിന്റെ അക്ഷര കൈനീട്ടവും പാട്ടറിവിന്റെ പകലിനുമായി ഭാരത് ഭവൻ ഒരുങ്ങുന്നു. ഒക്ടോബർ 2 വിജയദശമി നാളിൽ രാവിലെ 9 മണിമുതൽ 12 മണിവരെ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കടന്നു വരുന്ന കുട്ടികൾക്കായാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മധുര വിതരണവും പുസ്തക സമർപ്പണവും നടത്തും. ഇതിനൊപ്പം അറിവിന്റെയും അക്ഷരങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങളുടെ മൂന്ന് മണിക്കൂറോളം നീണ്ട അവതരണവും ഉണ്ടാകും. ആദ്യാക്ഷരം കുറിച്ച കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ഈ ചടങ്ങിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന 250 കുട്ടികൾക്കാണ് അവസരം ലഭിക്കുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 04714000282 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com