
കൊച്ചി : സംസ്ഥാനത്തെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസോയിയേഷൻ്റെ പ്രസിഡൻറായി ലിസ്റ്റിൻ സ്റ്റീഫൻ. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. (Listin Stephen becomes the president of Kerala Film Distributors Association)
വൈസ് പ്രസിഡൻറായി സിയാദ് കോക്കർ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം, ജനറൽ സെക്രട്ടറിയായി എസ്. എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ മാധവൻ, മുകേഷ് ആർ മേത്ത, പി എ സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തിരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികളെ പ്രഖ്യാപിച്ചത് ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ്.