Title deed issues: പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20നകം തയ്യാറാക്കണം; മന്ത്രി

Title deed issues
Published on

വയനാട് : പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ എം. ജെ അഗസ്റ്റിന്‍, ഭൂരേഖ തഹസില്‍ദാര്‍ പി.യു സിത്താര, ജന പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com