മലപ്പുറം: പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ കേസിൽ വണ്ടൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(liquor). സംഭവത്തിൽ വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവ് (45) ആണ് പോലീസ് പിടിയിലായത്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഏഴര ലിറ്റർ വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. നിലമ്പൂർ ഡാൻസാഫ് ടീമും വണ്ടൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. 420 രൂപ വില വരുന്ന മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.