ചൊവ്വാഴ്ച ഏഴുമണിക്ക് അടയ്ക്കും; സംസ്ഥാനത്തെ മദ്യശാലകൾക്ക് രണ്ടുദിവസം അവധി |kerala bevco holiday

സെപ്റ്റംബര്‍ 30-ന് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.
kerala bevco holiday
Published on

തിരുവനന്തപുരം : സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ രണ്ടുദിവസം അവധി.ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് സെപ്റ്റംബര്‍ 30-ന് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.

ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ഔട്ട്‌ലെറ്റുകള്‍ പിന്നീട് തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com