കോട്ടയം : പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവലയിൽ ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യക്കച്ചവടം നടത്തിയ പ്രതി അറസ്റ്റിൽ.പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ ടി.എൻ. ശശിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവും പിടികൂടി.
പ്രതിയുടെ വീടിന്റെ കിടപ്പുമുറിയിൽ അഞ്ചു സഞ്ചികളിലായി സൂക്ഷിച്ച കുപ്പി മദ്യമാണ് കണ്ടെടുത്തത്. രണ്ടുദിവസത്തെ ഡ്രൈ ഡേയിലെ മദ്യ വിൽപ്പന ലക്ഷ്യമാക്കി സൂക്ഷിച്ചു വെച്ച 28 ലിറ്റർ മദ്യം എക്‌സൈസ് പിടിച്ചെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.