Liquor : ഓണത്തിന് ബെവ്‌കോ വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം ! : നാളെ മുതൽ കുപ്പികൾ തിരികെ വാങ്ങൽ ആരംഭിക്കും

78 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Liquor sales hike in Kerala during Onam 2025
Published on

തിരുവനന്തപുരം : കേരളത്തിൽ ഓണനാളുകളിൽ റെക്കോർഡ് മദ്യവിൽപ്പന. ബെവ്‌കോ വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം വിറ്റത് 842.07 കോടി രൂപയുടെ മദ്യമാണ്. (Liquor sales hike in Kerala during Onam 2025)

78 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലം ആശ്രാമം, കരുനാ​ഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിന് സമീപത്തെ ഔട്ട്ലെറ്റ് എന്നിവിടങ്ങളിലാണ്. അതേസമയം, നാളെ മുതൽ മദ്യശാലകളിൽ കുപ്പികൾ തിരിച്ചെടുക്കപ്പെടും.

Related Stories

No stories found.
Times Kerala
timeskerala.com