

എക്സൈസ് ഓഫീസിന് അടുത്തുള്ള ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിവസവും ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്തായിരുന്നു മദ്യവിൽപന. ഗോഡൗണിൽ ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റത്.
ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്നായി 4 പേരെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ പിടിച്ചെടുത്ത എക്സൈസ് സംഘം 19 കാരനടക്കം 4 പേരെ അറസ്റ്റ് ചെയ്തു.