ല​യ​ണ​ൽ മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം: "സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല, മെസ്സിയെ കൊണ്ടുവരാൻ ഇനിയും ശ്രമിക്കും; പ്രചരിക്കുന്നത് തെറ്റായ വാദം" - തുറന്നടിച്ച് കായിക മന്ത്രി | Lionel Messi

ഒക്ടോബര് മാസത്തിൽ അമേരിക്കയിലും ചൈനയിലും കളിയുണ്ടെന്നത് തെറ്റായ വാദമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Lionel Messi
Published on

കൊ​ച്ചി: ല​യ​ണ​ൽ മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവാദനകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ(Messi's visit). മെ​സി​യു​ടെ സ​ന്ദ​ർ​ശ​നത്തിനുള്ള ക​രാ​ർ സർക്കാർ പാലിച്ചില്ലെന്ന് അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻറെ വാദം തള്ളിയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാർ ആരുമായും കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. കരാർ ഒപ്പിട്ടത് സ്പോൺസർ ആണെന്നും കരാർ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷൻ പ്രസിഡന്റുമായിട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ തീരുമാനമെടുക്കാത്ത കാര്യത്തിൽ എ​എ​ഫ്എ​യു​ടെ ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ ലിയാൻഡ്രോ പീ​റ്റേ​ഴ്സ് മറുപടി പറയരുതെന്നും മെസ്സിയെ കൊണ്ടുവരാൻ ഇനിയും ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര് മാസത്തിൽ അമേരിക്കയിലും ചൈനയിലും കളിയുണ്ടെന്നത് തെറ്റായ വാദമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com