കൊച്ചി : കേരളത്തിലേക്ക് നവംബറിൽ എത്തുന്ന അർജൻറീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിച്ചേക്കും. സംസ്ഥാനത്ത് അർജൻറീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. Lionel Messi in Kerala)
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. തിരുവനന്തപുരത്ത് വച്ച് കളി നടക്കുമെന്നായിരുന്നു മുൻപുള്ള റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.
കേരളത്തിലേക്ക് ടീം എത്തുന്ന കാര്യം അടുത്തിടെയാണ് അർജൻറീന ഫുട്‍ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.