
തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരുന്നു(Lionel Messi). ഈ വര്‍ഷം ഒക്ടോബര്‍ 25 നാണ് കേരളത്തിൽ എത്തുക. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരും. രണ്ട് സൗഹൃ മത്സരങ്ങളിൽ ടീം കളിക്കും. മാത്രമല്ല; ആരധകരുമായി 20 മിനിറ്റു സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. ഈ കാര്യങ്ങളിൽ സ്ഥിതി വിലയിരുത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷന്‍ പ്രതിനിധികൾ ഉടൻ കേരളത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തിരുവനന്തപുരുത്ത് ചേർന്ന വാര്‍ത്താ സമ്മേളനത്തില്ലാണ് മന്ത്രി അബ്ദുറഹ്‌മാന്‍ ഈ വിവരങ്ങൾ അറിയിച്ചത്. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ വെച്ച് മത്സരം നടക്കും. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുക. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും.