ലിമിറ്റ് ലെസ് മാർജിൻസ്‌; ഡോക്യുമെന്ററി പ്രദർശനവും പുസ്തക പ്രകാശനവും നടന്നു

Limitless Margins
Published on

‘ലിമിറ്റ് ലെസ് മാർജിൻസ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും സിമ്പോസിയവും ഭാരത് ഭവനിൽ നടന്നു. ഡോ. അരുൺ ബാബു സക്കറിയ രചിച്ച് സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാർജിൻസ്’ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി. റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ പ്രിൻസിപ്പൽ ശ്രീമതി. ബീനയ്ക്കും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷന്റെ (CIMR) എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് ചങ്ങനാരിപ്പറമ്പിലിനും മന്ത്രി സജി ചെറിയാൻ വീഡിയോ കൈമാറി ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. പ്രകാശന ചടങ്ങുകൾക്ക് ശേഷം, 'ബുദ്ധിപരമായ വെല്ലുവിലിളികൾ നേരിടുന്ന വ്യക്തികളുടെ പരിചരണവും പുനരധിവാസവും : വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എം.കെ.സി. നായർ നിയന്ത്രിച്ച സിമ്പോസിയത്തിൽ ഈ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ഹ്രസ്വ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചടങ്ങിന് കേരള പരിവാർ സ്റ്റേറ്റ് സെക്രട്ടറി ശ്രീ. ബെന്നി എബ്രഹാം സ്വാഗതവും പ്രൊഫ. ബാബു സക്കറിയ നന്ദിയും പ്രകാശിപ്പിച്ചു. ഭാരത് ഭവനും തിരുവനന്തപുരം പരിവാറും സംയുക്തമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com